
ആലപ്പുഴ: ഇരവുകാട് വാർഡിലെ രാജാകേശവദാസ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പതിയാംകുളങ്ങര കെ.എസ്.എഫ്.ഇ ബിൽഡിംഗിലെ റോട്ടറി ക്ലബ് സെൻട്രൽ ഹാളിൽ നടന്ന പഠനോപകരണ വിതരണം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.അനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് സെൻട്രൽ പ്രസിഡന്റ് ജി.സോമസുന്ദരം മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഭാരവാഹികളായ സി.ജയകുമാർ, ഡി.പ്രസന്നകുമാർ, റെസിഡൻസ് എക്‌സിക്യൂട്ടീവ് അംഗം പി.ആർ.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.