photo

ആലപ്പുഴ: കോൺഗ്രസിന്റെ ദേശീയ നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ചു വേട്ടയാടുന്ന മോദി സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തോട്ടപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി പോസ്റ്റാഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ബ്ലോക്ക് കോൺസ് മുൻ പ്രസിഡന്റ് എം.എച്ച്.വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സീനോ വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. എം.വി.രഘു, ജി.പ്രകാശൻ, എ.സുനിൽകുമാർ, രാജേശ്വരി കൃഷ്ണൻ എം.ഗോപി, നിഷാന്ത് ഗോപാൽ, മോഹനൻ പണിക്കശേരി, പ്രജീഷ്, സിമി പൊടിയൻ, മനോഹരൻ പിള്ള, ഉദയൻ, വിനീഷ് എന്നിവർ സംസാരിച്ചു.