പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹയർ സെസെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും മികച്ച വിജയം നേടി. 24 പേർക്ക് എല്ലാ വിഷയത്തലും എ പ്ലസ് ഉൾപ്പടെ 84 ശതമാനം കുട്ടികളും വിജയിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയിരുന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും സ്ക്കൂൾ ജീവനക്കാരേയും മാനേജർ കെ.എൽ. അശോകൻ അഭിനന്ദിച്ചു.