
മാന്നാർ: ഇടതുപക്ഷ ഗവൺമന്റിനെതിരെയുയുള്ള ആർ.എസ്.എസ് - കോൺഗ്രസ് ബൂർഷ്വാ മാദ്ധ്യമ നെറികേടുകൾക്കെതിരെ സി.ഐ.ടി.യു മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കോശി അലക്സ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.എൻ ശെൽവരാജൻ, സെക്രട്ടറി കെ.പി പ്രദീപ്, കെ.എം സഞ്ജുഖാൻ, ബി.കെ പ്രസാദ്, ടി.സുകുമാരി, വിജയമ്മ, ബി.രാജേഷ്, സുരേഷ്, അനിൽ, സജി പരടയിൽ, പി.രാജേഷ്, ടി.ടി ശൈലജ, ഹേമലത എന്നിവർ സംസാരിച്ചു.