ആലപ്പുഴ :പി.എം കിസാൻ പദ്ധതി ഗുണഭോക്താക്കളായിട്ടുള്ള കർഷകർ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഭൂമി സംബന്ധമായ വിവരങ്ങൾ AIMS പോർട്ടലിൽ ചേർക്കണം . കർഷകന്റെ വസ്തുവിന്റെ കരം അടച്ച രസീത്,ആധാറിന്റെ കോപ്പി ,മൊബൈൽ നമ്പർ എന്നിവ അക്ഷയ കേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ മുഖേന ഭൂമി സംബന്ധമായ വിവരങ്ങൾ 30 നകം ചേർക്കണമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.