ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക്ഷേത്രം ശ്രീകോവിലിന്റെ പുറം ഉത്തരം വെയ്പും കല്ല് ഉത്തര സമർപ്പണവും 23 ന് നടക്കും. രാവിലെ 9 നും 9.30 നും മദ്ധ്യേയാണ് ചടങ്ങുകൾ നടക്കുക.
ഗർഭഗൃഹത്തിന് പുറത്തുള്ള പ്രസാദ ഉത്തര സമർപ്പണം കണ്ടമംഗലം ദേവസ്വം സ്‌കൂൾ മുൻ മാനേജർ കെ.കെ.സിദ്ധാർത്ഥൻ നിർവഹിക്കും. കല്ല് ഉത്തര സമർപ്പണം സൈജുകളത്തിൽ പറമ്പിലും നിർവഹിക്കും. പൂർണ്ണമായും കൃഷ്ണശിലയിലുള്ള ക്ഷേത്ര ശ്രീകോവിൽ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ജൂലായ് 5 മുതൽ 14 വരെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.