post-office

ഹരിപ്പാട് : എ.ഐ.സി.സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പൊലീസിനെ കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും കോൺഗ്രസിന്റെ ദേശീയ നേതാക്കളെ അതിക്രൂരമായി മർദ്ദിച്ചതിലും , രാഹുൽ ഗാന്ധിയെ ജനമദ്ധ്യത്തിൽ കരിതേച്ചുകാണിക്കുവാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഇ.ഡിയുടെ ചോദ്യംചെയ്യൽ നാടകത്തിൽ പ്രതിഷേധിച്ചും മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മുട്ടം പോസ്റ്റ്‌ ഓഫീസ് പടിക്കൽ കൂട്ടധർണ യും നടത്തി. ഡി.സി.സി അംഗം പി. എൽ തുളസി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി.സി.സി ഉപാദ്ധ്യക്ഷൻ എസ് .ദീപു ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മണ്ഡലം പ്രസിഡന്റ്‌ ഡോ .ബി. ഗിരിഷ് കുമാർ നടത്തി.

ചടങ്ങിൽ എം.കെ.ശ്രീനിവാസൻ, ജേക്കബ് തറയിൽ, മാത്യു ഉമ്മൻ, നൈസ്സാം, രാജേഷ് രാമകൃഷ്ണൻ, രാധാകൃഷ്ണൻ വാതല്ലൂർ, കെ ബി ഹരികുമാർ, ഗോപിനാഥൻ നായർ, ജോസ് ശാമുവൽ, രതീഷ് മണ്ണാംപറമ്പിൽ, ജയശ്രീ സദാശിവൻ, എന്നിവർ സംസാരിച്ചു.