
മാവേലിക്കര: എല്ലാ ദിവസവും യോഗാ ചെയ്യുന്ന രീതിയിലേക്ക് ലോകം മാറണമെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി ശ്രീദേവി വി.ജി അഭിപ്രായപ്പെട്ടു. മാവേലിക്കര താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയും മാവേലിക്കര വിദ്യാധിരാജാ സെൻട്രൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ശ്രീകൃഷ്ണകുമാർ മുഖ്യ പ്രഭാഷണവും സ്കൂളിലെ നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി വി.അനിൽ കുമാർ, ജോയിൻ്റ് സെക്രട്ടറി അഡ്വ.അനിൽ വിളയിൽ, വൈസ് പ്രിൻസിപ്പാൽ എൽ. രമാദേവി, ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി സുരേഷ് കുമാർ, വിനോദ് ഉമ്പർനാട്, ബാലൻ പിള്ള ചെറു മഠം, അനിൽ ഹരിശ്രീ എന്നിവർ സംസാരിച്ചു. നഗരത്തിലെ മൂന്ന് പ്രധാന സ്ഥലങ്ങളിലും മാവേലിക്കര കോടതി പരിസരത്തും വിദ്യാർത്ഥികൾ യോഗാഭ്യാസ പ്രദർശനം നടത്തി.