ambala

അമ്പലപ്പുഴ: വണ്ടാനം ആഞ്ഞിലിവേലിൽ വീട്ടിൽ ഡി.കൃഷ്ണൻ (72) നിര്യാതനായി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌, ജില്ലാ ട്രഷറർ, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌, സേവാഭാരതി താലൂക്ക് പ്രസിഡന്റ്‌, വണ്ടാനം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ : ഭാനുമതി കൃഷ്ണൻ. മക്കൾ : പ്രസാദ് കൃഷ്ണൻ , പ്രതീഷ് കൃഷ്ണൻ . മരുമക്കൾ : മൈഥിലി, ശ്രീകല.