
ആലപ്പുഴ : പുന്നപ്ര വയലാർ സമര സേനാനിയും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സ്ഥാപക നേതാവും സി.പി.എം നേതാവുമായിരുന്ന കെ.ദാസിന്റെ പതിനാറാം ചരമ വാർഷികം ആചരിച്ചു . കെ.ദാസിന്റെ വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജെ.ജയലാൽ അധ്യക്ഷനായി .സി.ബി.ചന്ദ്രബാബു, ജി.വേണുഗോപാൽ, കെ .ഡി.മഹീന്ദ്രൻ, കെ.എസ്.വേണുഗോപാൽ, എസ്.രാധാകൃഷ്ണൻ, കെ.ജി.രാജേശ്വരി, ജലജചന്ദ്രൻ, സി.കെ.സുരേന്ദ്രൻ, ടി.ഷാജി, കെ.സലിമോൻ, സ്വപ്ന ഷാബു എന്നിവർ സംസാരിച്ചു. കെ.ഡി. അനിൽകുമാർ സ്വാഗതം പറഞ്ഞു.