അമ്പലപ്പുഴ: കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറിനും നഴ്സിംഗ് ഓഫീസറിനും നേരെയുണ്ടായ ആക്രമണത്തിൽ കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും അത് പാലിക്കാത്തതാണ് ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് സംസ്ഥാന സെക്രട്ടറി ഇ.ജി. ഷീബ , ജില്ലാ പ്രസിഡൻ്റ് ജോസ്മി ജോർജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.