
പൂച്ചാക്കൽ. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ, പ്രതിശ്രുത വരൻ അപകടത്തിൽപ്പെട്ട് മരിച്ചു. പള്ളിപ്പുറം 15-ാം വാർഡ് കേളമംഗലം കുറുപ്പശേരി വീട്ടിൽ സതീശൻ - നിർമ്മല ദമ്പതികളുടെ മകൻ ജയകൃഷ്ണൻ (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് പള്ളിപ്പുറം കാർഗിൽ ജംഗ്ഷന് സമീപമുള്ള കരക്കാവ് ക്ഷേത്രത്തിന് സമീപം ബൈക്ക് തെന്നി മറിഞ്ഞ് റോഡിന് കിഴക്ക് ഭാഗത്തുള്ള പറമ്പിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഉടനെ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രീഷ്യനായ ജയകൃഷ്ണന്റ വിവാഹം ആഗസ്റ്റ് 19 ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന് നടക്കും. സഹോദരി: ജയലക്ഷ്മി.