
ഹരിപ്പാട്: മണ്ണാറശാല യു. പി സ്കൂളിലെ വായനാ വാരാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി യൂണിറ്റ് ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻ സുരേഷ് മണ്ണാറശാല നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ബിന്ദു കെ. എസ് അദ്ധ്യക്ഷയായി. പി. ടി. എ പ്രസിഡന്റ് ബി.ആർ സുദർശനൻ, നഗരസഭ കൗൺസിലർ എസ്. നാഗദാസ് , മുൻ പ്രഥമാധ്യാപകൻ എൻ. ജയദേവൻ, എന്നിവർ സംസാരിച്ചു. അധ്യാപകരായ പി. കെ മായ, കെ ശ്രീകല, ഇ.പി ബിന്ദു, സൂരജ്, ജെ. ഗിരീഷ് ഉണ്ണിത്താൻ. പി.ടി.എ പ്രതിനിധി വിദ്യ എന്നിവർ പങ്കെടുത്തു. തുടർന്ന് കവി മുട്ടം സി ആർ ആചാര്യയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സാഹിത്യാസ്വാദന ക്ലാസ് നടന്നു. സ്കൂൾ വിദ്യാരംഗം ചെയർ പേഴ്സൺ ബീന. ആർ സ്വാഗതവും വി.ആർ വന്ദന നന്ദിയും പറഞ്ഞു.