
ചേർത്തല: മുട്ടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജെ.സണ്ണി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഐസക് മാടവന,ഭരണസമിതിയംഗം അഡ്വ.ജാക്‌സൺ മാത്യു, സെക്രട്ടറി മേഴ്‌സി ജോൺ എന്നിവർ സംസാരിച്ചു.