ആലപ്പുഴ: തദേശസ്വയംഭരണ സ്‌പോർട്‌സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനായുള്ള പ്രാദേശികമായ സ്‌പോർട്‌സ് ക്ലബുകൾ / സംഘടനകൾക്കുള്ള ജില്ലാതല രജിസ്‌ട്രേഷൻ ജൂലായ് 20 വരെ ദീർഘിപ്പിച്ചു.തിരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാൽ ചിലയിടങ്ങളിൽ പൂർത്തീകരിക്കാനാവാത്ത സാഹചര്യത്തിൽ 1860 ലെ സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ടിന്റെയോ 1955 ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ-ശാസ്ത്ര, ധർമ്മാർത്ഥ സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌പോർട്‌സ് ക്ലബ്ബ് / സംഘടനകൾ അവരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം അവ പ്രവർത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ സ്‌പോർട്‌സ് ചട്ടം 62 ൽ (അദ്ധ്യായം VIII) പ്രതിപാദിക്കുന്ന ഫോറം ' എച്ച് 'മുഖേന 500 രൂപ ഫീസ് ഉൾപ്പെടെ ജൂലായ് 20നകം രജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 0477 2253090.