pusthakam

ആലപ്പുഴ: കളർകോട് നവ തരംഗിണി വായനശാലയ്ക്ക് മുൻ മന്ത്രി ജി സുധാകരൻ 10,000 രൂപയുടെ പുസ്തകങ്ങൾ നൽകും. വായനശാലയുടെ ഉദ്ഘാടനവും ഇ.എൻ പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വായനശാല പ്രസിഡന്റ് ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, ഗ്രാമപഞ്ചായത്ത് അംഗം ഗീതാ കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ജോയിന്റ് സെക്രട്ടറി ചന്തു മോഹൻ സ്വാഗതവും മുൻ പ്രസിഡന്റ് എ. ടി.സുഭാഷ് ബാബു നന്ദിയും പറഞ്ഞു.