 
ഹരിപ്പാട് : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ അറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽആറാട്ടുപുഴ പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാർച്ചും, കൂട്ട ധർണയും നടത്തി. ഐ.എൻ.ടി. യു.സി ദേശീയ നിർവാഹക സമിതി അംഗം എ.കെ. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ വി.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജി .എസ്. സജീവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര വേദി സംസ്ഥാന കമ്മിറ്റി അംഗം കെ. രാജീവൻ, ഡി.സി.സി അംഗം പി .കെ. രാജേന്ദ്രൻ, എൻ .ജി .ഒ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം വേണു, പ്രൈമറി സഹകരണ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എ.റാഫി, പഞ്ചായത്ത് അംഗങ്ങളായ ടി.പി. അനിൽകുമാർ, ബിനു പൊന്നൻ, ജയ പ്രസാദ്, ഹിമ ഭാസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ആയ ആർ.സതീശൻ,പ്രശാന്ത് കുമാർ, സംഗീത, ചന്ദ്രബാബു, പി. വിജയൻ, കെ. ബോധാനന്ദൻ, സുനു ഉദയലാൽ, എൻ എൻ. ദാസ്, എംവി. വിജയൻ,വിശഭരൻ, ബാബു, അമ്പിളികുട്ടൻ,തുടങ്ങിയവർ സംസാരിച്ചു.