post

ചാരുംമൂട് :ഫാസിസ്റ്റ് ഭരണകൂടങ്ങൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ കെ.കെ.ഷാജു സമരം ഉദ്ഘാടനം ചെയ്തു. ടി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് സി.ശേഖർ, ജി.ഹരി പ്രകാശ്, പി.ബി.ഹരികുമാർ, ചാരുംമൂട് ഷംസുദ്ദീൻ, ശ്രീകുമാർ അളകനന്ദ,എൻ.ശിവൻപിള്ള എന്നിവർ സംസാരിച്ചു.