cyber

ആലപ്പുഴ: മുഹമ്മ എ.ബിവിലാസം എച്ച് .എസ്.എസിൽ സൈബർ സുരക്ഷാ ക്ലബുകളുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവി ജി .ജയദേവ് നിർവഹിച്ചു.

ഇന്റർനെറ്റിലെ ചതിക്കുഴികളിൽപ്പെടാതെ സുരക്ഷിത രീതിയിലുള്ള ഇന്റർനെറ്റ് ഉപഭോഗത്തെകുറിച്ചുള്ള അവബോധം കുട്ടികൾക്കിടയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ പ്രിൻസിപ്പൽ ബിജോ.കെ.കുഞ്ചറിയ അദ്ധ്യക്ഷനായി . നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ, ഡിവൈ.എസ്.പി ടി.ബി.വിജയൻ, സൈബർ സെൽ ഇൻസ്പെക്ടർ എം.കെ .രാജേഷ്, ഐ.ടി കോർഡിനേറ്റർ ആതിരഭദ്രൻ, എ.എസ്.ഐ സി.ആർ.ബിജു എന്നിവർ സംസാരിച്ചു.പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ സ്വാഗതവും സി.പി.ഒ പി.ആർ.അശ്വതി നന്ദിയും പറഞ്ഞു.