
ഹരിപ്പാട് : യുവതി കുഴഞ്ഞു വീണ് മരിച്ചു. മുതുകുളം തെക്ക് അശ്വതി വീട്ടിൽ മായ(40)യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വീട്ടിലെ അടുക്കളയിൽ വച്ച് കുഴഞ്ഞു വീണ മായയെ ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ആർ.രാജീവ്. മക്കൾ: പൂജാ രാജീവ്, പൃഥ്വി രാജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.