ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.കമലാസനൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, വി.വി.ശിവപ്രസാദ്, എം.ഡി.സലിം, ആർ.രമണൻ, ഷൈലാ ലാലൻ, ടി.കെ.രാജൻ, വസന്താമ്മ, എം.കെ.നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം.ജയസേനൻ (രക്ഷാധികാരി), കെ.പി.ഹരിദാസ് (പ്രസിഡന്റ്), എം.കെ.നരേന്ദ്രൻ (വൈസ് പ്രസിഡന്റ്), രേണുക നാരകത്തറ (സെക്രട്ടറി), കെ.കെ.സുരേഷ് പുന്നമട (ജോയിന്റ് സെക്രട്ടറി), ടി.കെ.രാജൻ (ട്രഷറർ), വി.എം.സുരേഷ്, മോഹനൻ, ലതാദാസ്, സിന്ധു അശോകൻ, കവിത, ഷീന, കാർത്തികേയൻ, വസന്തമ്മ, കവിത, എം.ഡി.സലിം, വി.വി.ശിവപ്രസാദ്, കെ.ജി.കമലാസനൻ, സി.കെ.ബാലു, ഷൈല ലാലൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.