ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയിലെ പഠനോപകരണ വിതരണവും സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും 26ന് നടക്കും. വൈകിട്ട് 3ന് ശാഖ ഓഫീസിൽ നടക്കുന്ന സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിക്കും. നോട്ട് ബുക്ക് വിതരണവും പി.ജി.വിദ്യാർത്ഥികളെ ആദരിക്കലും മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ് നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് സ്കോളർഷിപ്പ് വിതരണം ചെയ്യും. ശാഖ സെക്രട്ടറി പി.കെ.അജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറയും.