ആലപ്പുഴ: പുന്നപ്ര ആലപ്പി ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിൽ സാഹിത്യ സംഗമവും അനുമോദനവും 26ന് നടക്കും. വൈകിട്ട് 4ന് സംഗമം പ്രൊഫ. കെ.എ.സോളമൻ ഉദ്ഘാടനം ചെയ്യും. ഖാലിദ് പുന്നപ്ര അദ്ധ്യക്ഷത വഹിക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ രവി പാലത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. വയലാർ ഗോപാലകൃഷ്ണൻ വായനാ സന്ദേശം നൽകും.