അമ്പലപ്പുഴ: യൂത്ത് കെയർ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ആവശ്യമായ ഡയപ്പർ വിതരണം ചെയ്തു. യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ഷാനവാസ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോർഡിനേറ്റർ എ .ഐ .മുഹമ്മദ് അസ്‌ലം ,കൊവിഡ് പർച്ചേഴ്സ് നോഡൽ ഓഫീസർ ഡോ .മനോജ് വേണുഗോപാലിന് നൽകി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എം.സി.എച്ച് മണ്ഡലം പ്രസിഡന്റ് യു.എം.കബീർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം.പി.മുരളികൃഷ്ണൻ, ഷിതാഗോപിനാഥ് ,കെ.നൂറുദ്ദീൻ കോയ ,നിസാർ വെള്ളാപ്പള്ളി ,മാഹീൻ മുപ്പതിൽച്ചിറ എന്നിവർ പങ്കെടുത്തു.