ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാവുങ്കൽ എൽ.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ക്ലാസ് മുറികളും ഓപ്പൺ ഓഡിറ്റോറിയവും ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി പി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ.ജി.രാജേശ്വരി
മുഖ്യ പ്രഭാഷണം നടത്തും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, മറ്റ് ജനപ്രതിനിധികൾ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി.ഓമന, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ പ്രസന്നൻ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ഐ.നസിം, ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്.ശ്രീകല തുടങ്ങിയവർ പങ്കെടുക്കും.