ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര 479-ാം ശാഖയിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ 26ന് വൈകിട്ട് 3ന് ആദരിക്കും. കണിച്ചുകുളങ്ങര യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ടി.എസ്.സജിത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു മുഖ്യപ്രഭാഷണം നടത്തും.തുടർച്ചയായി പത്ത് വർഷം എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിയ ദേവസ്വം ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുജീഷയെ ചടങ്ങിൽ ആദരിക്കും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ഷിബു പുതുക്കാട്, വനിതാസംഘം യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി വി.കെ.മോഹനദാസ് സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ടി.എം. സുഗതൻ നന്ദിയും പറയും. കു‌ടുംബ യൂണിറ്റ് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചടങ്ങിൽ കുട വിതരണവും ‌നടക്കും.