ചേർത്തല:നഗരസഭയും ദക്ഷിണ റെയിൽവേയുമായുള്ള കരാർ പ്രകാരം ചേർത്തല നഗരസഭാ ഓഫീസിൽ കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന റെയിൽവേ റിസേർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൗണ്ടർ ഓപ്പറേറ്ററിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തും.സ്വയം സഞ്ചരിക്കുവാൻ സാധിക്കുന്നവരും, പ്ലസ് ടു,പ്രിഡിഗ്രി, കമ്പ്യൂട്ടർ (ടൈപ്പിംഗ്) പരിജ്ഞാനമുള്ളവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി 27ന് ഉച്ചയ്ക്ക് 2.30ന് നഗരസഭാ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭാ കാര്യാലയത്തിൽ നേരിൽ ഹാജരാകണം.