
ആലപ്പുഴ: ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് ഇനി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. ഓണത്തിന് ജൈവ പച്ചക്കറികൾക്കൊപ്പം പൂകൃഷിയുമായി ജൈവകർഷകൻ വി.പി.സുനിലാണ് രംഗത്തെത്തിയത്. ബന്ദിയും വാടാമല്ലിയും ജമന്തിയിലുമായി വിവിധ തരം പുഷ്പങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കഞ്ഞിക്കുഴി ഒന്നാം വാർഡിൽ മായിത്തറയിൽ ഒരേക്കർ വരുന്ന സ്ഥലത്ത് കൃഷിക്ക് തുടക്കം കുറിച്ചു നടന്ന തൈ നടീൽ ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി അസിസ്റ്റന്റ് ഓഫീസർ ജി.വി.റജി നിർവഹിച്ചു. കൃഷി ഓഫീസർ ജാനിഷ് റോസ് സാം, അസിസ്റ്റന്റുമാരായ വി.ടി.സുരേഷ്, എസ്.ഡി.അനില തുടങ്ങിയവർ പങ്കെടുത്തു.