മാന്നാർ: സഹകരണ വകുപ്പിന്റെ പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർ സർവീസ് സഹകരണബാങ്ക് മാന്നാർ ഗവ.എൽ.പി.സ്‌കൂളിലും പാവുക്കര ഹരിജൻ വെൽഫെയർ എൽ.പി.സ്‌കൂളിലും നടപ്പിലാക്കിയ വിവിദ്ധ പദ്ധതികളുടെ ഭാഗമായി ക്ലാസ്റൂം ലൈബ്രറി ഒരുക്കുന്നു. ലൈബ്രറികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മാന്നാർ ഗവ.എൽ.പി.എസിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വൽസലാ മോഹൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര അദ്ധ്യക്ഷത വഹിക്കും. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ക്ലാസ്റൂം ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യും.