photo

ചേർത്തല : കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക്ഷേത്രം ശ്രീകോവിലിന്റെ പുറം ഉത്തരം വയ്പും കല്ല് ഉത്തര സമർപ്പണവും നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു .ഗർഭഗൃഹത്തിന് പുറത്തുള്ള പ്രസാദ ഉത്തര സമർപ്പണം കണ്ടമംഗലം ദേവസ്വം സ്‌കൂൾ മുൻ മാനേജർ കെ.കെ.സിദ്ധാർത്ഥനും കല്ല് ഉത്തര സമർപ്പണം സൈജുകളത്തിൽപറമ്പിലും നിർവഹിച്ചു. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ,ആക്ടിംഗ് സെക്രട്ടറി എൻ.എൻ.സജിമോൻ,സംഘാടക സമിതി ചെയർമാൻ എൻ.രാംദാസ്,ചീഫ് കോ-ഓർഡിനേ​റ്റർ ഷാജി.കെ.തറയിൽ,ട്രഷറർ വി.കെ.അശോകൻ,വിവിധ സബ് കമ്മ​റ്റി ഭാരവാഹികളായ ആർ.പൊന്നപ്പൻ,പി.എ.ബിനു, രാധാകൃഷ്ണൻ തേറാത്ത്,ബൈജു ഗോകുലം,ടി.ഡി. ഭാർഗവൻ,പി.എസ്.രാജേഷ്,കെ.കെ.രാജീവ്, ജയപ്രദീപ്,ബേബി കുറുപ്പു പറമ്പിൽ,കെ.പി.ആഘോഷ് കുമാർ , പി.ആർ.രാജേഷ്, ടി. ബിനു എന്നിവർ പങ്കെടുത്തു. പൂർണമായും കൃഷ്ണശിലയിലുള്ള ക്ഷേത്ര ശ്രീകോവിലിന്റെ പ്രതിഷ്ഠ ജൂലായ് 5 മുതൽ 14 വരെയാണ് നടക്കുക.