
ആലപ്പുഴ: വാടയ്കൽ, കുതിരപ്പന്തി ടി.കെ.മാധവ മെമ്മോറിയൽ യു.പി സ്കൂളിൽ പരിസ്ഥിതിയുടേയും, മണ്ണിന്റെയും തിരിച്ചറിവിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുന്നതിന്റെ ഭാഗമായി "മണ്ണെഴുത്ത് ശാല" ആരംഭിച്ചു. കുതിരപ്പന്തി നിലത്തെഴുത്ത് ആശാൻ കളരി അദ്ധ്യാപിക ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറിയിലേയും, എൽ.പി ക്ലാസിലേയും കുട്ടികളെ പ്രത്യേകം തയ്യാറാക്കിയ മണ്ണെഴുത്ത് ബോർഡിൽ ഹരിശ്രീ എഴുതിച്ചുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ക്ലാരമ്മ പീറ്റർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.പി ഗീത സ്വാഗതം പറഞ്ഞു.