മാന്നാർ: മാന്നാർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി. പ്രസിഡന്റ്‌ എസ്‌.പി.എസ്‌ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകപ്രവർത്തകൻ ചെന്നിത്തല ശശാങ്കൻ മുഖ്യ പ്രഭാഷണം നടത്തി. ജെ.ഹരികൃഷ്ണൻ, കെ.ആർ ശങ്കരനാരായണൻ, എം.കെ വാസുദേവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.