ആലപ്പുഴ: മാനസിക വൈകല്യമുള്ള പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ സ്‌പെഷ്യൽ കോടതി (പോക്‌സോ ) വെറുതെ വിട്ടു. ചേർത്തല വയലാർ കോവിലകത്ത് വീട്ടിൽ ജയകുമാറിനെയാണ് ജഡ്ജി മിനി. എസ്. ദാസ് വെറുതെ വിട്ടത്. ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂൾ വിട്ടു വരുന്ന വഴി പെൺകുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് പിടിച്ചു കയറ്റി ബലാത്സംഗം ചെയ്തു എന്നും അതിനുശേഷം നിരവധിതവണ പീഡിപ്പിച്ചുവെന്നുമായിരുന്നു കേസ്.
പ്രതിക്കു വേണ്ടി അഭിഭാഷകരായ വി.വിജയകുമാർ, എസ്.ഫാത്തിമ, എസ്. ആരിഫ് മുഹമ്മദ്, കെ.ശ്രീലക്ഷ്മി എന്നിവർ കോടതിയിൽ ഹാജരായി.