തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തുറവൂർ യൂണിറ്റ് കൺവൻഷൻ 29 ന് ഉച്ചയ്ക്ക് 2.30 ന് തുറവൂർ പെൻഷൻ ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻന്റ് ആർ.ഗീതാമണി അദ്ധ്യക്ഷയാകും. ബ്ലോക്ക് ഖജാൻജി എം.പി. അശോകൻ നവാഗതർക്ക് സ്വീകരണം നൽകും. പ്രതിഭകൾക്കുള്ള കാഷ് അവാർഡ് വിതരണം സി.ജി. ബേബിയും ചികിത്സാ സഹായ വിതരണം പി.കെ.രവീന്ദ്രനാഥ് കമ്മത്തും നിർവഹിക്കും. സെക്രട്ടറി ടി.ആർ.സുഗതൻ സ്വാഗതവും ഖജാൻജി പി. കനകമ്മ നന്ദിയും പറയും.