ആലപ്പുഴ: ഇരവുകാട് വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് ആദര സമർപ്പണവും മറ്റ് കുട്ടികൾക്ക് പഠനോപകരണ വിതരണവും നടക്കുന്നു. ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടക്കുന്ന ചടങ്ങ് അഡ്വ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രായ ആർ.വിനീത, ബീന രമേശ്, വാർഡ് വികസന സമിതി കൺവീനർ കെ.കെ.ശിവജി, അംഗങ്ങളായ സത്യദേവൻ, ജയ്‌മോൻ, എം.മഹേഷ്, ഷിബു, ടി.ആർ.ഓമനക്കുട്ടൻ, സി.ടി.ഷാജി എന്നിവർ സംസാരിക്കും.