
മാവേലിക്കര: നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ചെയർമാനായി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസിനെ (കോൺഗ്രസ്)യും കൺവീനറായി എം.അമൃതേശ്വരനെ (ആർ.എസ്.പി) യും നിയമിച്ചതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ ഷാജി മോഹൻ അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷമായി അനിവർഗീസ് കൺവീനറായി പ്രവർത്തിച്ചുവരുകയായിരുന്നു. കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. എം.അമൃതേശ്വരൻ ആർ.എസ്.പി. ചാരുംമൂട് മണ്ഡലം സെക്രട്ടറിയാണ്.