ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിമ്പിക് ദിന വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഒളിമ്പിക് റൺ ഫ്ളാഗ് ഒഫ് കർമ്മവും
ആര്യാട് ബിലീവ് സ്‌കൂളിൽ നടന്നു.. വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. ഒളിമ്പിക് റണ്ണിന്റെ ഫ്ളാഗ് ഒഫ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണുവും, ഫാ. വില്യംസ് സി.ബിയും ചേർന്ന് നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷനായി.സ്‌കൂളിന് മുൻപിൽ നിന്നാരംഭിച്ച റാലിയിൽ അഞ്ഞൂറോളം കായികതാരങ്ങൾ പങ്കാളികളായി.
വരും ദിവസങ്ങളിൽ ഹോക്കി മത്സരങ്ങൾ ഫുട്‌ബോൾ മത്സരങ്ങൾ
തായ് കൊണ്ടോ ബാസ്‌കറ്റ്‌ബോൾ തുടങ്ങി വിവിധ മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും
ഫാ.റെജി.ടി.വർഗീസ്, ബിലീവേർസ് സ്‌കൂൾപ്രിൻസിപ്പൽ ജോബി.ടി.എബ്രഹാം, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി റൈസൽ.ടി.എ ,ഹോക്കി അസോസിയേഷൻ ഭാരവാഹികളായ സന്ധ്യ,സുനിൽ ജോർജ്, ഹീരാലാൽ എന്നിവർ പങ്കെടുത്തു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിമ്പിക് ദിന വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും ഒളിമ്പിക് റൺ ഫ്ളാഗ് ഒഫും ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണുവും,ഫാ. സി.ബി.വില്യംസ് ചേർന്ന് നിർവഹിക്കുന്നു