മാവേലിക്കര: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മാവേലിക്കര പല്ലാരിമംഗലം നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജോൺസൺ ജോസഫും സെക്രട്ടറിയായി അഡ്വ.ആർ.ശ്രീനാഥും ചുമതലയേറ്റു. നരേന്ദ്രപ്രസാദിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, എ.ആർ രാജരാജവർമ സ്മാരകം സെക്രട്ടറി അഡ്വ.വി.ഐ ജോൺസൺ, ഷൈലജ, അഡ്വ.കന്നിമേൽ നാരായണൻ, അഡ്വ.ജി.അജയകുമാർ, അഡ്വ.ഷാജഹാൻ കെ.പി.എ.സി, രവി സിത്താര, പ്രൊഫ.ടി.എം സുകുമാരബാബു, പി.അജിത്ത്, അഡ്വ.ശ്രീപ്രിയ, ശ്രീകുമാർ ശാസ്താംകുളങ്ങര, ഹരിദാസ് പല്ലാരിമംഗലം, പ്രകാശ് നൂറാട്ടേത്ത്, രമണി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.