മാവേലിക്കര: റെയിൽവേ സ്റ്റേഷൻ ഈസ്റ്റ് റസിഡന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് സാജൻ നാടാവള്ളിൽ അദ്ധ്യക്ഷനായി. ബുദ്ധ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ രാജിവൻ. ആർ മുഖ്യപ്രഭാഷണo നടത്തി. അസോസിയേഷൻ രക്ഷാധികാരിയും ശില്പിയുമായ പ്രൊഫാ.ജോർജ്.എം.ചെറിയാനെ ചടങ്ങിൽ ആദരിച്ചു. കോറം പ്രസിഡന്റ് വിദ്യാധരൻ ഉണ്ണിത്താൻ, ശശിന്ദ്രൻ.എൻ, വിതാ ശ്രീജിത്ത്, പി.വി മാത്യു, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.