മാരാരിക്കുളം: ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും കണക്കൂർ സമന്വയ സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ 26ന് രാവിലെ 9.30 മുതൽ 1.30 വരെ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് കണ്ണർകാട് ഭാസ്ക്കരന്റെ വസതിയിൽ നടക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശസ്ത്രക്രിയയും യാത്ര ചെലവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും.വിശദവിരങ്ങൾക്ക് 8893157081,9947574131.