ഹരിപ്പാട്: ഭാരതീയവിചാരകേന്ദ്രം സംസ്ഥാന കൗൺസിൽ യോഗം ഞായറാഴ്ച രാവിലെ 10ന് ഹരിപ്പാട് മുരളി കോൺഫറൻസ് ഹാളിൽ നടക്കും. ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു, ഡോ. സി. ഐ ഐസക്, സംഘടനാ സെക്രട്ടറി വി. മഹേഷ് തുടങ്ങിയവർ പങ്കെടുക്കും.