
പുന്നമൂട്: 127 വർഷം പഴക്കമുള്ള മാവേലിക്കരയിലെ ഈരെഴ എസ്. എം. ആർ. വി. എൽ.പി സ്കൂളിൽ പുന്നമൂട് പബ്ലിക് ലൈബ്രറി ഒരുക്കിയ പുസ്തക പ്രദർശനം ശ്രദ്ധേയമായി. ലൈബ്രറി കൗൺസിൽ മാവേലിക്കര താലൂക്ക് സെക്രട്ടറി രവി സിത്താര പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന 101 വയസുള്ള കളക്കാട്ടു ഗംഗാധര പണിക്കർ സാർ പ്രഭാഷണം നടത്തി.
സീനിയർ അദ്ധ്യാപിക സൂസൻ. സി. വർഗീസ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിച്ചു.
ഗ്രന്ഥകാരൻ ഡി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സൂസൻ. സി. വർഗീസ് അദ്ധ്യക്ഷ ആയിരുന്നു.
പുന്നമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു പ്രദർശനത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ആർ. രിജ, ഷൈനി ടീച്ചർ എന്നിവർ സംസാരിച്ചു.
പുന്നമൂട് പബ്ലിക് ലൈബ്രറി സെക്രട്ടറി പി. ചന്ദ്രൻ നന്ദി പറഞ്ഞു.