മാവേലിക്കര: സേവാഭാരതിയുടെ വാർഷിക പൊതുയോഗം ദേശീയ സേവാഭാരതി കേരളത്തിന്റെ സംസ്ഥാന സമിതി അംഗം അഡ്വ.രശ്മി കെ.എം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ സുരേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.പി ബാലാജി വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ട്‌ ട്രഷറർ രാജശേഖരൻ പിള്ളയും അവതരിപ്പിച്ചു. പത്തനംതിട്ട ജില്ലാ സംഘടന സെക്രട്ടറി കെ.ബാബു, ജില്ല വൈസ് പ്രസിഡന്റ്‌ മുകുന്ദൻ കുട്ടി, ജില്ല കമ്മിറ്റി അംഗം ഗോപൻ ഗോകുലം, രക്ഷധികാരി ബാലൻ പിള്ള, ഡോ.സതീഷ് കുമാർ, ഐ.റ്റി കോർഡിനേറ്റർ സൂരജ് പുന്നമൂട്, ജോയിന്റ് സെക്രട്ടറിമാരായ കവിത ഉണ്ണികൃഷ്ണൻ, രാജേഷ് കേശവൻ, മുരളീധരൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയെ വരണാധികാരി ശശികുമാർ തമ്പിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. മുതിർന്ന പൗരന്മാർക്കുള്ള ചികിത്സാ പദ്ധതിയായ പുണ്യ സായന്തനത്തിന്റെ അമരക്കാരൻ ഡോ.ദയാൽ കുമാർ.ജെയെ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ ആദരിച്ചു.