മാവേലിക്കര: കേരള സർക്കാരിനെതിരെ കള്ളപ്രചരണം നടത്തി സമരം നടത്തുന്ന കോൺഗ്രസ്‌, ബി.ജെ.പി കക്ഷികളുടെ നിലപാടിൽ പ്രതിഷേധിച്ചു സി.ഐ.ടി.യു ചെട്ടികുളങ്ങര പഞ്ചായത്ത്‌ കമ്മിറ്റി വിശദീകരണ യോഗം നടത്തി. യോഗം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ സെക്രട്ടറി കെ.ശ്രീപ്രകാശ് അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.സുനിൽ കുമാർ, കെ.ജെ.ജോയ്, കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ബി.ഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഓമനക്കുട്ടൻ, സുമ കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജി.രാജു, കെ.മോഹനൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു, സി.ഐ.ടി.യു പഞ്ചായത്ത്‌ കൺവീനർ എസ്.ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.