photo

ചേർത്തല:. പുസ്തകമല കേറാൻ ഒത്തു വാ കൂട്ടരേ എന്ന പേരിൽ മുഹമ്മ എ.ബി.വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു.കാഥികൻ ആലപ്പി രമണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ ചേർത്താണ് പുസ്തകമല തയ്യാറാക്കിയത് . ഇവ ക്ലാസ് ലൈബ്രറികളിലേയ്ക്ക് കൈമാറി.പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസികയുടെ പ്രകാശനം സ്‌കൂൾ മാനേജർ ജെ.ജയലാൽ നിർവഹിച്ചു.
വിദ്യാലയ മു​റ്റത്തേയ്ക്ക് ലൈബ്രറികൾ എന്ന പദ്ധതിക്ക് തുടക്കമായി. വിവിധ ലൈബ്രറികളിലെ ലൈബ്രേറിയൻമാരായ ഷീജ,ബാബു,പ്രമീള, മോഹനൻ,സുജി അജയകുമാർ ,രഞ്ജിനി എന്നിവരെ ആദരിച്ചു.വായനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ചു പ്രദർശനവും, ചൊൽക്കാഴ്ചയും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.കെ. എസ്.ലാലിച്ചൻ,പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ,സീമ,വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് നിഷാ ദയാനന്ദൻ സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി എം.വി.സാബുമോൻ നന്ദിയും പറഞ്ഞു