s

ആലപ്പുഴ : മഴക്കാലമാകുന്നതോടെ പഴങ്ങളുടെ വില കുറയുന്ന പതിവ് ഇത്തവണ തെറ്റി. കാലവർഷം കരുത്തോടെ പെയ്യാൻ മടിച്ചതോടെ വില കുതിച്ചുയർന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. വിപണിയിൽ ഓരോയിനത്തിനും 20 രൂപ വരെയാണ് വർദ്ധിച്ചത്. ഓറഞ്ചിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നാടൻ ഓറഞ്ച് കിട്ടാനില്ല.

പുളിയേറിയ മറുനാടൻ ഓറഞ്ചാണ് വിപണിയിലധികവും. ഇവയ്ക്ക് കിലോയ്ക്ക് 140 രൂപ വില വരും. മാമ്പഴ സീസണാണെങ്കിലും വിലയിൽ കാര്യമായ ഇടിവില്ല. ഒരു കിലോയ്ക്ക് 80 രൂപ നൽകണം. ചൂടു കുറഞ്ഞതിനാൽ തണ്ണിമത്തങ്ങയുടെ ഡിമാൻഡ് ഇടിഞ്ഞു. എങ്കിലും വില കിലോയ്ക്ക് 25 രൂപയിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഏത്തക്കയും കിലോയ്ക്ക് 70രൂപയിലെത്തി. ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽപ്പഴത്തിനും ഡിമാൻഡ് കൂടുതലാണ്. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വില.

വിവിധ പഴങ്ങളുടെ വില

( ഇന്നലെ - കഴിഞ്ഞ ആഴ്ച)

ഓറഞ്ച് : 140,120

മുന്തിരി കറുപ്പ് : 90,60

മുന്തിരി റോസ് : 100,80

ആപ്പിൾ : 200,170

ഏത്തയ്ക്ക : 70,55

ഞാലിപ്പൂവൻ : 80,60

മാമ്പഴം : 80,80

പപ്പായ : 40,40

തണ്ണിമത്തങ്ങ : 25,25

പച്ചക്കറിയിൽ ആശ്വാസം

ഏറെ നാളുകൾക്ക് ശേഷം പച്ചക്കറി വിലയിൽ നേരിയ ഇടിവുണ്ടായത് സാധാരണക്കാർക്ക് ആശ്വാസമാകുന്നു. സെഞ്ച്വറി തികച്ചിരുന്ന തക്കാളിയും, ബീൻസും പകുതി വിലയിലേക്ക് താഴ്ന്നു. വില കുറഞ്ഞതോടെ കച്ചവടവും കൂടിയിട്ടുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറി വരവും വർദ്ധിച്ചു.

പച്ചക്കറി വില (ഇന്നലെ, കഴിഞ്ഞ ആഴ്ച)

പയർ: 50, 60

തക്കാളി : 50,100

ബീൻസ് : 60,100

മുരിങ്ങയ്ക്ക : 55,100

പടവലങ്ങ : 28 ,36

പച്ചമുളക് : 55,55

ഉള്ളി : 20, 25

പച്ചക്കറി വിലയിൽ ഇടിവുണ്ടായതോടെ കച്ചവടം കൂടുന്നുണ്ട്. എന്നാൽ വില കൂടി നിൽക്കുന്നതിനാൽ പഴം വിപണി മോശമാണ്. മഴ കൂടുന്നതും വിപണിയെ മോശമായി ബാധിക്കും

- നസീർ, വ്യാപാരി