
കായംകുളം : പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ വേലുക്കുട്ടി അനുസ്മരണം ഇന്ന് വൈകിട്ട് 5.30ന് ഓച്ചിറ അനിയൻസ് ഓഡിറ്റോറിയത്തിൽ യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി എ.അഷറഫ് അദ്ധ്യക്ഷത വഹിക്കും. കുമാരനാശാൻ സ്മാരകം ചെയർമാൻ രാമപുരം ചന്ദ്രബാബു പ്രഭാഷണം നടത്തും. ഓണാട്ടുകര പുരസ്ക്കാര ജേതാവ് വി.വിജയകുമാറിനെ അഡ്വ.കെ.എച്ച്.ബാബുജാൻ ആദരിക്കും. ഉച്ചയ്ക്ക് 1.30ന് നാടകഗാന മത്സരം ആരംഭിക്കും. വൈകിട്ട് മൂന്നിന് 'നവോത്ഥാനവും മലയാള നാടകവും' എന്ന വിഷയത്തിൽ സർഗ സംവാദം കെ.പി.എ.സി സെക്രട്ടറി അഡ്വ.എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. ജോസഫ് ചാക്കോ, വി.പി.ജയപ്രകാശ് മേനോൻ, എം.ആർ.ജീവൻലാൽ എന്നിവർ പങ്കെടുക്കും. വൈകിട്ട് 7ന് കരുണയുടെ ദൃശ്യാവിഷ്കാരം.