
ആലപ്പുഴ: മോട്ടോർ വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചതിനെതിരെ ഓട്ടോറിക്ഷ വർക്കേഴ്‌സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നാഷണൽ ഇൻഷ്വറൻസ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.നസീർ, ഇ.ഇസ്ഹാക്ക്, സരസകുമാർ , ജെ.ഷെരീഫ് എന്നിവർ പ്രസംഗിച്ചു. അഫ്‌സൽ, ജോയി ,സാബു, കെ.നസീർ, ബിനോയ്, അഭിലാഷ്, റഷീദ് എന്നിവർ നേതൃത്വം നൽകി