ggj

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 'നമ്മളും കൃഷിയിലേക്ക്' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാർട്ടി ബ്രാഞ്ചുകളും വർഗ ബഹുജന സംഘടനകളും വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സി.പി.ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയും കർഷക തൊഴിലാളി ഫെഡറേഷനും (ബി.കെ.എം.യു) ചേർന്ന് തിരുമല വാർഡിൽ ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി ക്യഷി ആരംഭിച്ചു. പച്ചക്കറി തൈ നട്ട് കൊണ്ട് ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. എ.ആബിദ്, കെ.വി.അനിൽകുമാർ, പി.ഒ.ഹനീഫ്, ഡി.രഞ്ജിത്ത്, വി.വിനേഷ് കുമാർ, ലിജോ ജോൺ, പി.എസ്.സുനിൽകുമാർ, കെ.സുദേവൻ എന്നിവർ നേതൃത്വം നൽകി.