lap

ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീലേഖ മനു, നിർവ്വഹണ ഉദ്യോഗസ്ഥൻ കമാരപുരം ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ ഉമ്മർ കുഞ്ഞ്, ശ്രീജിത്.എസ്.നായർ എന്നിവർ പ്രസംഗിച്ചു.